ചന്തേരയില്‍ കുലുക്കിക്കുത്തുകാര്‍ പോലീസ്പിടിയില്‍

ചന്തേര: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചംഗസംഘം ചന്തേര പോലീസിന്റെ പിടിയിലായി.

നോര്‍ത്ത് തൃക്കരിപ്പൂര്‍ പേക്കടത്തെ തീയാനക്കല്‍ വീട്ടില്‍ ടി.പ്രജിത്ത്(41),

തുരുത്തി കാവുംചിറയിലെ ടി.രതീശഷന്‍(44),

പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42),

തുരുത്തി നെല്ലിക്കല്‍ വീട്ടില്‍ കെ.വി.ജയേഷ്(38),

നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി.സുഭാഷ്(41) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം 3.45 ന് തുരുത്തി തലക്കാട് അമ്പലത്തിന് സമീപം വെച്ചാണ് ചന്തേര എസ്.ഐ പി.വി.രഘുനാഥന്‍, ഗ്രേഡ് എസ്.ഐ ലക്ഷ്മണന്‍, പ്രൊബേഷണറി എസ്.ഐ രമേഷ് മുരളി, സീനിയര്‍ സിപി.ഒ മാരായ ഷൈജു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവരെ പിടികൂടിയത്.

4120 രൂപയും പോലീസ് പിടിച്ചെടുത്തു.