തളിപ്പറമ്പ് നഗര വികസനത്തിന് വ്യാപാരികള്‍ക്കും പുതിയ ദൗത്യം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആസൂത്രണ സമിതിയില്‍ വ്യാപാരി സംഘടന പ്രതിനിധികളും.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി  കെ.വി.മനോഹരന്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജന.സെക്രട്ടെറി കെ.മിന്‍ഹാജ് എന്നിവരെയാണ് ആസൂത്രണസമിതിയില്‍ അംഗങ്ങളായി നിയമിച്ചത്.

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിന്‍ പ്രകാരം ആസൂത്രണസമിതി പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് നിയമനം.

നഗരസഭയുടെ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പിലാക്കലിലും വ്യാപാര സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

ചെയര്‍പേഴ്സന്‍ പി.കെ.സുബൈറാണ് ആസൂത്രണസമിതി ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ദീപ രഞ്ജിത്താണ് വൈസ് ചെയര്‍മാന്‍.

എം.അബ്ദുള്‍ സത്താര്‍-ഉപാധ്യക്ഷന്‍,
സെക്രട്ടെറി കെ.പി.സുബൈര്‍-കണ്‍വീനര്‍ ആന്റ് പ്ലാന്‍ കോ-ഓഡിനേറ്റര്‍, സി.പി.ലത-അസി.പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മുഹമ്മദ് ബഷീര്‍, പി.പി.വല്‍സല, പുല്ലായിക്കൊടി ചന്ദ്രന്‍, പി.റജില, പി.സി.നസീര്‍ എന്നിവരും അംഗങ്ങളാണ്. ആദ്യമായാണ് വ്യാപാരി നേതാക്കള്‍ക്ക് ആസൂത്രണസമിതിയില്‍ അംഗത്വം ലഭിക്കുന്നത്.