പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വിജയന്‍ അറസ്റ്റില്‍
പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചയാള്‍ അറസ്റ്റില്‍.
അമ്മാനപ്പാറ സ്വദേശി വിജയന്‍(63)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഒരു പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിജയന്‍ അധിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്.
പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്.
