ജ്യോത്സ്യര്‍ അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ പത്താം ചരമവാര്‍ഷികാചരണം 17 ന്

പയ്യന്നൂര്‍: ജ്യോതിഷ-സംസ്‌കൃത പണ്ഡിതനും ജീവിത കാലത്ത് രാജ്യത്തും വിദേശത്തും ഉള്ള മിക്ക ഭരണ തലവന്‍മാരും മറ്റ് പ്രമുഖരുമായി അടുത്ത സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന

പ്രമുഖ ജ്യോത്സ്യര്‍ അച്ചംവീട്ടില്‍ നാരായണപൊതുവാളുടെ 10-ാം ചരമ വാര്‍ഷികാചരണം 17 ന് ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ അച്ചംവീട്ടില്‍ എഴുത്തച്ഛന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നട ക്കുമെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. കെ.കെ.ശ്രീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 4.30 ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രി ന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണസാമി ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.

ചീമേനി അവധൂതാശ്രമത്തിലെ സ്വാ മി സാധുവിനോദന്‍ അനുഗ്രഹഭാഷണവും സി.പി.എം.ഏരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് അനുസ്മരണവും നടത്തും.

കര്‍ണ്ണാട ക മുന്‍ മന്ത്രി ബി.രാമനാഥറായി, കൊല്ലൂര്‍ മുകാംബിക ക്ഷേത്രം മുന്‍ ട്രസ്റ്റി കെ.മോഹനചന്ദ്രന്‍ നമ്പ്യാര്‍, പി.യു.രാജന്‍, ടി.കെ.നാ രായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും.

ഡോ. കെ.കെ.സോമശേഖരന്‍ സ്വാഗതവും ഡോ. കെ.കെ. ശ്രീനിവാസന്‍ നന്ദിയും പറയും.

ഡോ.കെ.കെ.സോമശേഖരന്‍, കെ.കെ.കരുണാകരന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.