കുടിവെള്ളപ്രശ്‌നം പരിഹരിക്കണം-വാര്‍ഡംഗം നിവേദനം നല്‍കി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പൂമംഗലം 18-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ക്ലാരങ്ങര കാവിന് സമീപത്തെ കോളനിയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൂമംഗലം വാര്‍ഡ് അംഗം ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

പൂമംഗലം ആലയാട് പ്രദേശം, ചോലഭാഗം, തോയാട് ഭാഗം എന്നിവിടങ്ങളില്‍ ഉള്‍പ്പടെ മാസങ്ങളായി ജലവിതരണം മുടങ്ങിയത് പുനസ്ഥാപിക്കുക, പറവളം, ആലയാട്ട് ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകുന്നത് പരിഹരിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.

എം.അഹമ്മദ്, കെ. ഷൗക്കത്തലി, മുഹമ്മദലി ഹാജി, സി.രാജീവന്‍, സക്കീര്‍ ഹുസൈന്‍, കെ.മുസ്തഫ, ടി.പി.വേണുഗോപാലന്‍. എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.