അഹന്തക്ക് പൂട്ടുമായി പി.ഡബ്ല്യു.ഡി-ചോദിക്കാനാളുണ്ട്-പൊളിച്ചുമാറ്റണം.

തളിപ്പറമ്പ്: അഹന്തക്ക് പൂട്ട്, പൊളിച്ചുമാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനപാതയിലെ ഓവുചാല്‍ സ്‌ളാബ് അനുമതിയില്ലാതെ കയ്യേറി കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് പൊതുമരമാത്ത് വകുപ്പ് അധികൃതര്‍.

പൊതുമരാമത്ത് വകുപ്പ് സംസ്ഥാനപാത-36 ല്‍ ഓവുചാലിന്റെ സ്‌ളാബിന് മുകളില്‍ അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായാണ് പരാതി.

ഗവ.ആശുപത്രിപരിസരത്തെ ഓഡിറ്റോറിയം അധികൃതരാണ് സ്‌ളാബ് കയ്യേറി കോണ്‍ക്രീറ്റ് ചെയ്തത്.

അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണം നടത്തിയ ചെറിയാണ്ടീരകത്ത് സി.അബൂബക്കറിന് തളിപ്പറമ്പ് പി.ഡബ്ല്യു.ഡി സെക്ഷന്‍ അസി.എഞ്ചിനീയര്‍ നോട്ടീസ് നല്‍കി.

അടിയന്തിരമായി നിര്‍മ്മാണം നടത്തിയത് മാറ്റണമെന്നാണ് നിര്‍ദ്ദേശം അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.