വിവാദമായപ്പോള്‍ ബാനര്‍ ബോര്‍ഡില്‍ നിന്ന് ഗേറ്റിലെത്തി-പൂര്‍ണമായും എടുത്ത് മാറ്റണമെന്ന് പി.വി.സജീവന്‍.

പരിയാരം: പോലീസ് ഇടപെട്ടപ്പോല്‍ എസ്.എഫ്.ഐയുടെ സ്വാഗത ബാനര്‍ ഗേറ്റിലേക്ക് ഇറങ്ങി.

പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ബോര്‍ഡ് മറച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച സ്വാഗത ബാനറാണ് ഉച്ചയോടെ താഴേക്കിറങ്ങി ഗേറ്റില്‍ നിന്നത്.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല-സ്‌ക്കൂളിലേക്ക് എന്ന പേരില്‍ നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട പരിയാരം എസ്.ഐ ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബോര്‍ഡില്‍ നിന്ന് നീക്കി ഗേറ്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

എന്നാല്‍ നേരത്തെ ഉണ്ടാക്കിയ സര്‍വകക്ഷി തീരുമാനം എസ്.എഫ്.ഐ ലംഘിച്ചിരിക്കയാണെന്നും സ്‌ക്കൂളിന്റെ ഗേറ്റിലോ ചുമരിലോ ഇത്തരം ബാനറുകള്‍ സ്ഥാപിക്കരുതെന്നാണ്

സര്‍വകക്ഷി തീരുമാനമെന്നും അത് നടപ്പിലാക്കണമെന്നും ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റുമായ പി.വി.സജീവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.