കുമാരനാശാന്റെ എല്ലാ കൃതികളിലും ജാതിചിന്തകള്‍ക്കെതിരെയുള്ള ദര്‍ശനങ്ങളുുണ്ട്-പി.വിനോദ് മാസ്റ്റര്‍.
തളിപ്പറമ്പ്: ചണ്ഡാലഭിക്ഷുകിയില്‍ മാത്രമല്ല, കുമാരനാശാന്റെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും ജാതിചിന്തക്കെതിരെയുള്ള പോരാട്ടങ്ങളുടെ ദര്‍ശനങ്ങളുണ്ടെന്ന് മാത്തില്‍ ഗുരുദേവ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പി.വിനോദ് മാസ്റ്റര്‍.
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി.എം. വിമല ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എ.ഡി.എം. എ.സി.മാത്യു, പി.പ്രിയപ്പന്‍ മാസ്റ്റര്‍, കെ.രാഘവന്‍, കരിമ്പം.കെ.പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടെറി സി.രാഹുല്‍ സ്വാഗതവും ജോ.സെക്രട്ടറി സി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
