വളവ് തിരിഞ്ഞത് ആരുടെ പോക്കറ്റിലേക്ക്-കരിമ്പം ഫാമിന് മുന്നില്‍ ബര്‍മുഡാ ട്രയാംഗിള്‍-
തളിപ്പറമ്പ്: സംസ്ഥാനപാതയിലെ വളവ് നിവര്‍ക്കല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി.
കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള വളവുകള്‍ നിവര്‍ത്തി റോഡ് നവീകരിക്കാനും തളിപ്പറമ്പ്-ഇരിട്ടി റൂട്ടില്‍ റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്.
ഈ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ വളവ് അതുപോലെ നിലനിര്‍ത്തിയതാണ് റോഡ് വികസനത്തിന് തിരിച്ചടിയായത്.
പ്രധാന വളവായ പതിനൊന്നാം വളവ് നിവര്‍ത്തിയെങ്കിലും നിരവധി അപകടങ്ങളും മരണങ്ങളും നടന്ന ഫാം ഓഫീസിന് മുന്നിലെ അപകടവളവ് ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം.
റോഡ് നവീകരണത്തിന് ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ അധികൃതര്‍ ഇവിടെ അപായ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരിക്കയാണ്.
ബോര്‍ഡ് സ്ഥാപിച്ചശേഷവും ഒരു വാഹനം ഇന്ന് രാവിലെ
ഇവിടെ അപകടത്തില്‍ പെട്ടു.
കോടികള്‍ ചെലവഴിച്ചതിന്റെ ഗുണം പൊതുസമൂഹത്തിന് ലഭിക്കണമെങ്കില്‍ ഈ വളവ് കൂടി നിവര്‍ക്കണമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
65 സെന്റ് സ്ഥലമാണ് ഈ ആവശ്യത്തിന് വേണ്ടി കരിമ്പം ഫാം അധികൃതര്‍ വിട്ടുനല്‍കിയത്.
കുറച്ചുകൂടി ആസൂത്രണത്തോടെ റോഡ് വികസനം നടപ്പിലാക്കിയിരുന്നുവെങ്കില്‍ മുഴുവന്‍ വളവുകളും ഒഴിവാക്കി
പഴയ കൃഷിഭവന്‍ കെട്ടിടത്തിന് സമീപത്തേക്ക് റോഡ് എത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കോടികള്‍ ചെലവഴിച്ച റോഡ് വികസനത്തില്‍ ചില ഇടപെടലുകള്‍ അവസാനഘട്ടത്തില്‍ നടന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.