കര്‍ണാടകമദ്യം-കാനാമഠത്തില്‍ ഗോവിന്ദന് റിമാന്‍ഡില്‍
തളിപ്പറമ്പ്: കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വില്‍പ്പനനടത്താന്‍ വീട്ടില്‍ സൂക്ഷിച്ച ടെട്രാ പാക്കറ്റ് മദ്യവുമായി ഒരാള്‍ അറസ്റ്റില്‍.

കൂവേരി വള്ളിക്കടവിലെ കാനാമഠത്തില്‍ ഗോവിന്ദന്(52)നെയാണ് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
180 മില്ലിലിറ്ററിന്റെ 11 പാക്കറ്റുകള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ധനേഷ്, എ.വി.സജിന്‍, പി.പി.റെനില്കൃഷ്ണ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
