ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു.
ഉദിനൂര്‍: ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു.

ഉദിനൂര്‍ തെക്ക് ജുമാമസ്ജിദിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്.
തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ എം.പ്രേമന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്.
ട്രാന്‍സ്ഫോര്‍മറിലേക്കുള്ള വയറുകള്‍ തീപിടുത്തതത്ില്‍ പൂര്‍ണായും കത്തിനശിച്ചു.
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.വി.പ്രകാശന്, കെ.ഗോപി, അഭിനന്ദ്, വിഷ്ണു, പ്രഭാകരന്, അര്ജുന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
