നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും ഭര്‍ത്താവിനെതിരെ കേസെടുത്തു
കള്ളാര്‍: നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.
കള്ളാര്‍ കൊട്ടോടി നാണം കൂടലിലെ കൂറ്റനാല്‍ വീട്ടില്‍ കെ.കെ.ജോര്‍ജിന്റ മകന്‍ സണ്ണി കെ.ജോര്‍ജിന്റ (44) പേരിലാണ് കേസ്.
ഭാര്യ ജിബി ഫിലിപ്പാണ് ക്രൂരമായ പീഡനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
2011 ഫെബ്രുവരി 3 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്‌റെ വീട്ടില്‍ താമസിച്ചുവരവെ 2019 ഒക്ടോബര്‍ 19 മുതല്‍ 2025 ജൂലായ് 28 വരെയുള്ള കാലത്താണ് പീഡനം നടന്നതെന്നാണ് പരാതി.
ഭാരതീയ ന്യായസംഹിതയിലെ 85, 296 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാകുറ്റമാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.
