മണിപ്പൂരിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക-കെ സി വൈ എം പ്രതിഷേധറാലി നടത്തി.
തളിപ്പറമ്പ്: മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ മറവില്‍ നടന്നത് ക്രൈസ്തവ വേട്ടയാണെന്ന് തലശ്ശേരി അതിരൂപത ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടോം ഓലിക്കരോട്ട്.
മതത്തിന്റെ പേരില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപെട്ട സംഭവത്തിലും, അക്രമത്തിന് പിന്നില്‍
പ്രവര്‍ത്തിച്ചവരെയും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പെടുത്താതിരുന്ന മണിപ്പൂര്‍ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ അതി ക്രൂരമായി വേട്ടയാടാപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും, പൊതു സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതി തളിപ്പറമ്പ് ടൗണില്‍ നടത്തിയ റാലിയും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിഞ്ചു വട്ടപ്പാറ അധ്യക്ഷത വഹിച്ചു.
ഫാ.ജിന്‍സ് വാളിപ്ലാക്കല്‍, ഫാ.ലിജോ മറ്റപ്പള്ളില്‍, ഫാ.ഡിറ്റോ ശൗര്യംതടത്തില്, അമല്‍ ജോയി കൊന്നക്കല്‍, ജിയോണ്‍ വര്‍ഗീസ്, റിജു മാത്യു, സ്നേഹ സെബാസ്റ്റ്യന്‍, സാവിയോ ഐക്കരയില്‍, സിസ്റ്റര്‍ പ്രീതി മരിയ, ലിനെറ്റ് മരിയ, അഖില്‍ ഡൊമിനിക്, വിജു ചേലക്കാംതടത്തില്, ദിപിന് പഴയമടത്തില് എന്നിവര്‍ പ്രസംഗിച്ചു.