കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം തളിപ്പറമ്പ് മേഖലയില്‍ സജീവമാകുന്നു-

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (എം) കാഡര്‍സ്വഭാവത്തില്‍ ജില്ലയില്‍ സജീവമാകുന്നു.

തളിപ്പറമ്പ് മേഖലയില്‍ സജീവമായി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തളിപ്പറമ്പ്, പരിയാരം, കുറുമാത്തൂര്‍ എന്നിവിടങ്ങളിലും പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

കേരളാ കോണ്‍ഗ്രസ്(എം) തളിപ്പറമ്പ്, കുറുമാത്തൂര്‍, പരിയാരം മണ്ഡലം കമ്മറ്റികള്‍ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി തോമസ് ചൂരനോലിലിനേയും കുറുമാത്തൂര്‍ മണ്ഡലം പ്രസിഡന്റായി ജോണി പേമലയിലിനേയും

പരിയാരം മണ്ഡലം പ്രസിഡന്റായി ബേബി സിറിയക്ക് ഉള്ളാട്ടിലിനേയും തെരഞ്ഞെടുത്തതായി തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് മരുതാനിക്കാട് അറിയിച്ചു.