കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ
കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ (ഫെബ്രുവരി 25 ഞായറാഴ്ച്ച) രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ യോഗശാല റോഡിലെ ബെഫി ഹാളില്‍ നടക്കും.

നാല് പതിറ്റാണ്ടിലധിമായി നിക്ഷേപകരെയും വായ്പക്കാരെയും കണ്ടെത്തി കേരള ഗ്രാമീണ്‍ ബാങ്കിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവയ്ക്കുന്ന ദിന നിക്ഷേപ ഏജന്റുമാരായ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളായ ഗ്രാറ്റിവിറ്റി, പ്രൊവിഡന്‍സ് ഫണ്ട് ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴില്‍സുരക്ഷ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കെ.ജി.ബി.ഡി.സി സംഘടനയുടെ കണ്‍വെനുകള്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്നത്.
കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷനില്‍ കെ.ജി. ബി. ഡി. സി. യു വൈസ് പ്രസിഡന്റ് നന്ദനന്‍ പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.
തൊഴില്‍ മേഖലയില്‍ പെയ്‌മെന്റ് ബാങ്കുകളുടെ സ്വാധീനം, മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യകത എന്നീ വിഷയങ്ങളില്‍ അഭിപ്രായ സര്‍വ്വെയും ഈ സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തും.
ടെക്‌നിക്കല്‍ വിഷയങ്ങളിലെ പരാതികള്‍ ഉള്‍ക്കൊള്ളിച്ച് ചോദ്യോത്തരവേളയും കണ്‍വന്‍ഷനിലെ പ്രധാന സെഷനായിരിക്കും.
മാര്‍ച്ച് പത്തിന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ഈ ജില്ലാ കണ്‍വന്‍ഷനില്‍ എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
