ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് നൗഷാദ് ബ്ലാത്തൂര്‍
പരിയാരം: ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ ആവശ്യപ്പെട്ടു.
കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍ (കെ.ജി.എന്‍.യു) പരിയാരം യൂണിറ്റ് സംഘടിപ്പിച്ച ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച നഴ്‌സിംഗ് ഓഫീസര്‍മാരുടെ യാത്രയയപ്പും മികച്ച നേഴ്‌സുമാര്‍ക്കുള്ള അവാര്‍ഡു വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക്കിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥി മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ആര്‍.മായന്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു,
ഷീജ ജോസഫ്, മനീഷ് ഫിലിപ്പ് എന്നിവരെ ബെസ്റ്റ് നേഴ്‌സുമാരായി ആയി തിരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി റോബിന്‍ ബേബി, ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.ഐ.ശ്രീധരന്‍, യു.കെ.മനോഹരന്‍, ബിജേഷ് തോമസ്, സ്വപ്ന ചാക്കോ, ഗ്രെസണ്‍ ജോമോള്‍, എന്‍ ജി ഒ അസോസിയേഷന്‍ വനിത ഫോറം കണ്‍വീനര്‍ ജയശ്രീ, ശാലിനി, ഉഷ ഗോപാലന്‍, മോജിഷ് എന്നിവര്‍ സംസാരിച്ചു.
പരിയാരം യൂണിറ്റ് സെക്രട്ടറി ഷൈജ സ്വാഗതവും കെ.എ.ഷൈനി നന്ദിയും പറഞ്ഞു.