മാധ്യമപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം-കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍.

മാട്ടൂല്‍: സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വേണ്ടി കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ശക്തമായ പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍

നടത്തിവരികയാണെന്നും, ഈ ആവശ്യത്തിന് വേണ്ടി കെ.ജെ.യു എന്നും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍.

മാട്ടൂല്‍ ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃത്വക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്. ജോ.സെക്രട്ടെറിമാരായ സി.പ്രകാശന്‍, ഫായിസ് പുന്നാട്, രാഘവന്‍ കടന്നപ്പള്ളി, പവിത്രന്‍ മാസ്റ്റര്‍ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം, എം.ദിനേശന്‍ മറവന്‍സ്,

അനില്‍ പുതിയവീട്ടില്‍, പപ്പന്‍ കുഞ്ഞിമംഗലം, പ്രിന്‍സ് തോമസ് അയ്യങ്കാനാല്‍, ഒ.കെ.നാരായണന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം, കെ.പ്രകാശന്‍, കുഞ്ഞിരാമന്‍ മാതമംഗലം, ശ്രീകാന്ത് പാണപ്പുഴ,

ധനഞ്ജയന്‍ പയ്യന്നൂര്‍, കെ.സന്തോഷ്, ഷാജി കണ്ണാടിയന്‍, ജിജേഷ് ചാവശേരി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറി സാജു ചെമ്പേരി സ്വാഗതവും ട്രഷറര്‍ സുനില്‍ രാമന്തളി നന്ദിയും പറഞ്ഞു.