പെരിങ്ങോം അഗ്നിശമനനിലയം-പുതിയകെട്ടിടം ഉദ്ഘാടനം ഉടനെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

പുതുതായി നിര്‍മ്മിച്ച കെട്ടിടം പയ്യന്നൂര്‍ എം എല്‍ എ ടി.ഐ.മധുസൂദനന്‍ സന്ദര്‍ശിച്ചു.

കെട്ടിടം ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം എല്‍ എ പറഞ്ഞു.

2.5 കോടി ചെലവില്‍ പെരിങ്ങോം പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപം ഒന്നരയേക്കറില്‍ 1252.34 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളില്‍ 2009 ലാണ് അഗ്‌നിരക്ഷാനിലയം പ്രവര്‍ത്തനം തുടങ്ങിയത്.

മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകള്‍ കേന്ദ്രത്തിന്റെ കീഴിലുണ്ട്.

ഉദ്ഘാടനം നടക്കുന്നതോടെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിനും സ്ഥല പരിമിതിക്കും പരിഹാരമാകും.

കണ്‍ട്രോള്‍റൂം, ഓഫീസ്, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, റിക്രിയേഷന്‍ റൂം , സ്മാര്‍ട്ട് ക്ലാസ് റൂം , അടുക്കള, ശുചിമുറി, അഞ്ച് ഗ്യാരേജുകള്‍, മൂന്ന് സ്‌റ്റോര്‍ റൂമുകള്‍, ജല സംഭരണ ടാങ്ക് മുതലായവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെട്ടിടം.

കൂടാതെ ജീവനക്കാരുടെ കൂട്ടായ്മയില്‍ വോളിബോള്‍ ഗ്രൗണ്ടും ഒരുക്കിയിട്ടൂണ്ട്.

പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.രവീന്ദ്രന്‍,

ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, പി.ഡബ്ലുളി.ഡി അസി.എഞ്ചിനീയര്‍ പി.പി.ശ്രീജിത്ത് തുടങ്ങിയവരും എം എല്‍ എയുടെ കൂടെ ഉണ്ടായിരുന്നു.