ആദരവുകളും വേണ്ട അഞ്ജലികളും വേണ്ട-സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാപിച്ച രണ്ട് ബാനറുകളും വായുവില്‍ ലയിച്ചു.
തളിപ്പറമ്പ്: ആദരാഞ്ജലി ബാനറുകള്‍ക്കും രക്ഷയില്ല. തളിപ്പറമ്പ് മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയ്ഹിന്ദ് ചാരിറ്റി
സെന്ററിന്റെ പേരില്‍ സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്.
ഇന്നലെ സന്ധ്യക്ക് സ്ഥാപിച്ച രണ്ട് ബാനറുകളും മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു.
ഇതിന് സമീപം ചെഗുവേര കലാസമിതിയുടെ പേരില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ആദരാഞ്ജലി ബാനര്‍ നിലനിര്‍ത്തിയാണ് കോണ്‍ഗ്രസുകാരുടെ ബാനറുകള്‍ നശിപ്പിച്ചത്.
സംഭവത്തില്‍ ഡി.സി.ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍ പ്രതിഷേധിച്ചു.