ആധുനിക കാലത്ത് പ്രാദേശികവാര്‍ത്തകള്‍ക്ക് പ്രസക്തി കൂടുന്നു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
മാട്ടൂല്‍: ആധുനിക കാലഘട്ടത്തില്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും, അതുകൊണ്ടു തന്നെ പ്രാദേശിക ലേഖകരുടെ പ്രാധാന്യം കൂടുകയാണെന്നും
സംസ്ഥാന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
മാട്ടൂല്‍ ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു-കണ്ണൂര്‍ ജില്ലാ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ വാര്‍ത്താ മേഖലകള്‍ അനുദിനം വികസിച്ചുവരുന്ന സാഹചര്യത്തില്‍ അച്ചടിമാധ്യമങ്ങള്‍ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ജെ.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.സി.സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സാജു ചെമ്പേരി സ്വാഗതവും ട്രഷറര്‍ സുനില്‍ രാമന്തളി നന്ദിയും പറഞ്ഞു.
കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ മുഖപത്രമായ കെ.ജെ.യു ന്യൂസിന്റെ ജില്ലാതല പ്രകാശനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കവിയുമായ പപ്പന്‍ കുഞ്ഞിമംഗലത്തിന് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു.
കെ.ജെ.യു അംഗത്വകാര്‍ഡ് വിതരണം ജില്ലാ ജോ.സെക്രട്ടറി സി.പ്രകാശന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം പേര്‍ നേതൃത്വക്യാമ്പില്‍ പങ്കെടുത്തു.