ഈ വേദ വെളിച്ചം കിട്ടാന്‍ ഖുര്‍ആന്‍ പഠിക്കണം: അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍

തളിപ്പറമ്പ്: മനുഷ്യജീവിതത്തിന്റെ സകല വഴികളിലും വിശുദ്ധ ഖുര്‍ആന്‍ പ്രകാശം നല്‍കുന്നുണ്ടെന്നും തിന്മയുടെ ഇതളുകളില്‍ നിന്നു ഏക സത്യപ്രകാശത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ഈ വേദ വെളിച്ചം കിട്ടാന്‍ ഖുര്‍ആന്‍ പഠനം നിത്യചര്യയാക്കണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍.

കെ.എന്‍.എം മര്‍കസുദ്ദഅവ തളിപ്പറമ്പ് ശാഖയുടെ റമദാന്‍ പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദൈവാരാധന, ജീവിതലക്ഷ്യം, മാനവികത, ധര്‍മനിഷ്ഠ, മാതൃപിതൃബന്ധങ്ങള്‍, പരിസ്ഥിതി പരിപാലനം, കുടുംബഭദ്രത, വ്യക്തി ശുദ്ധി, സുരക്ഷിതത്വം, ആരോഗ്യ-ശിശു പരിപാലനം, ദേശ സ്‌നേഹം, മതസഹിഷ്ണുത, തുല്യനീതിയും സ്ത്രീ പുരുഷ ധര്‍മങ്ങളും, ധനാഗമന മാര്‍ഗവും അച്ചടക്കവും, ദാമ്പത്യ ജീവിതം,

ആതുരസേവനം, ദാരിദ്ര നിര്‍മാര്‍ജനം, ചികിത്സാരീതി ശാസ്ത്രം, അവയവദാനം, സൗന്ദര്യവും സര്‍ഗാത്മക ജീവിതവും, ജൈവലോകത്തെ അല്‍ഭുതങ്ങള്‍, ആകാശ – ഭൗമ ലോകം, വികസനവും, പുരോഗതിയും, നഗരവത്ക്കരണം തുടങ്ങി സമ്പൂര്‍ണവും സമഗ്രഹവുമായ മാര്‍ഗദര്‍ശനമാണ് വേദ വെളിച്ചമെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

സി.കെ മുഹമ്മദ്, വി.സുലൈമാന്‍, കെ.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.