ആര്‍ക്കും സംശയങ്ങളില്ലാത്ത വിജയ വാര്‍ഡായി കൂവോട്.
തളിപ്പറമ്പ് നഗരസഭയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന കൂവോട്ടെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ ഒരു വിധത്തിലുള്ള സംശയങ്ങളും ആര്‍ക്കുമില്ല.

27-ാം വാര്‍ഡായ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ.ഷീബയും(44),
യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ സതി വടക്കിനിയലും(64),
എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ സി.ജി.ശ്രീനിയും(41)മല്‍സരിക്കുന്നു.
ആകെ വോട്ടര്‍മാര്‍ 799.
കൂവോട് അംഗന്‍വാടിയിലാണ് പോളിംഗ് ബൂത്ത്.
