ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണം.-കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കുറുമാത്തൂര്‍ ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോ.സെക്രട്ടറി കെ.വി.മെസ്മര്‍ ഉദ്ഘാടനം ചെയ്തു.

സി. നവാസ് അധ്യക്ഷത വഹിച്ചു.

ടി.അംബരീഷ് മുഖ്യപ്രഭാഷണം നടത്തി.

അബൂബക്കര്‍ റഷീദ്, ഇ.എം.ലേഖ, ടി.എന്‍.കൃഷ്ണപ്രിയ സംസാരിച്ചു.

കെ.പ്രവീണ്‍ സ്വാഗതവും എം.കെ.ലതിക നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സി. നവാസ് (പ്രസിഡണ്ട്), കെ.പ്രവീണ്‍ (സെക്രട്ടറി), റസിയ.പി.പി.(ട്രഷറര്‍)