മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ട് കള്ളന്‍മാരെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം.
മുയ്യം വഗഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രം, ഇരട്ടതൃക്കോവില്‍ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
ഭണ്ഡാരങ്ങള്‍ തകര്‍ത്തും ഓഫീസുകളുടെ പൂട് പൊളിച്ചുമാണ് കവര്‍ച്ച നടന്നത്.
ഇരട്ടതൃക്കോവില്‍ ക്ഷേത്രത്തിലെ ഓഫീസിനകത്ത് പണം ഉണ്ടായിരുന്നുവെങ്കിലും കള്ളന്‍മാര്‍ക്ക് അത് കണ്ടെത്താനായില്ല.
ചില്ലറനാണയങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.
നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ച മോഷ്ടാക്കളെ ചോദ്യംചെയ്തുവരികയാണ്.