അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം-കെ.പി.എസ്.ടി.എ

ചപ്പാരപ്പടവ്: സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അധ്യാപകദ്രോഹ നടപടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചപ്പാരപ്പടവ് ബ്രാഞ്ച് കെ.പി.എസ്.ടി.എ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ഉപസമിതി കണ്‍വീനര്‍ വി.ബി.കുബേരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗണ്‍സിലര്‍ പി.വി.സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ആര്‍.എസ്.ശുഭ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് പി.പി.സായിദ, ഉപജില്ലാ വൈസ് പ്രസിഡന്റ് ടി. ഹേമലത, ഉപജില്ല സെക്രട്ടറി കെ.പി.വിജേഷ്, സി.ടി.സെറീന, ജിയോ തോമസ്, കെ.കെ.സനൂപ്, വി.നീതു എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാജ് കരിപ്പാല്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍ കെ.കെ. സനൂപ്( പ്രസിഡന്റ്),ശ്രീരാജ് കരിപ്പാല്‍ (സെക്രട്ടറി) വി.വി.നീതു(ട്രഷറര്‍)