കെ.രാമൃഷ്ണന്‍ തളിപ്പറമ്പ് അര്‍ബ്ബന്‍ ബേങ്ക് ചെയര്‍മാന്‍-

അനുമോദനയോഗം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബേങ്ക് 2024-2029 വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു.

ഏമ്പേറ്റ് സ്വദേശി കെ.രാമകൃഷ്ണന്‍ ചെയര്‍മാനും പി.ജെ.മാത്യു വൈസ് ചെയര്‍മാനുമായ 13 അംഗ ഭരണസമിതി ആണ് ഇന്നലെ (18/12/2024)ചുമതല ഏറ്റെടുത്തത്.

തുടര്‍ന്ന് നടന്ന അനുമോദനയോഗം കോണ്‍ഗ്രസ് പാര്‍ലിമെന്റ് പാര്‍ട്ടി സെക്രട്ടറിയും കോഴിക്കോട് എം.പിയും ബേങ്കിന്റെ സ്ഥാപക ചെയര്‍മാനുമായ എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.

സ്ഥാനം ഒഴിഞ്ഞ ചെയര്‍മാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, ബേങ്കിന്റ മേനേജിങ് ഡയറക്ടര്‍ സി. സത്യനാരായണന്‍, കേരള അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ എന്നിവര്‍ ആശസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

വൈസ് ചെയര്‍മാന്‍ പി. ജെ. മേത്യു നന്ദി പറഞ്ഞു.

തളിപ്പറമ്പ് കോ- ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബേങ്ക് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെ.രാമകൃഷ്ണന്‍ നേരത്തെ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറാണ്.