ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബസംഗമം
പിലാത്തറ:ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബ സംഗമവും വാർഷിക സമ്മേളനവും വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജോ.സെക്രട്ടറി പി. കെ.മോഹന വർമ അധ്യക്ഷത വഹിച്ചു.
ഉത്തരമേഖല സെക്രട്ടറി വി.സി.കൃഷ്ണ വർമ രാജ മുഖ്യാതിഥിയായി.
സെക്രട്ടറി എസ്.കെ മനോജ്കുമാർ,സി. ജനാർദ്ദനൻ, കെ.പുരുഷോത്തമൻ, സജിൻ വി.ടി.സോമേശ്വരി,പി.കെ. ജയരാജൻ, വി.എം.ലീലാഭായ്, കെ.എൻ.പദ്മനാഭൻ, ഡോ. പി.എം.മധു എന്നിവർ സംസാരിച്ചു.