കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം 9, 10 തീയതികളില്‍ തളിപ്പറമ്പില്‍-കെ.സുധാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും

 

തളിപ്പറമ്പ്: കെ.എസ്.എസ്.പി.എ 38-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 9, 10 തിയ്യതികളില്‍ തളിപ്പറമ്പ് സതീശന്‍ പാച്ചേനി നഗറില്‍ (ഡ്രീം പാലസ് ഓഡിറ്റോറിയം) നടക്കും.

രണ്ടായിരം പേര്‍ പ്രതിനിധികളായെത്തും.
9 ന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്ന് തുടക്കമാകും.

10.15ന് കെ എസ് എസ് പി എ സാംസ്‌കാരിക കൂട്ടായ്മയായ സ്‌പേയ്‌സിന്റെ തിരുവാതിര അരങ്ങേറും. 10.30 ന് ജില്ലാ കൗണ്‍സില്‍ ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചക്ക് 2 ന് സുഹൃദ്‌സമ്മേളനം സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തും. 4 ന് ടൗണ്‍ സ്‌ക്വയറില്‍ ‘ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം’ എന്നതില്‍ പോസ്റ്റര്‍ രചന ഉദ്ഘാടനം പപ്പന്‍ മുറിയാത്തോട് നിര്‍വ്വഹിക്കും.

സാംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് പ്രഭാഷണം നടത്തും.

10 ന് രാവിലെ 9.30ന് ചിറവക്ക് അക്കിപ്പറമ്പ് യു പി സ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന പ്രകടനം ടൗണ്‍ ചുറ്റി സമ്മേളന നഗരിയിലെത്തും.

തുടര്‍ന്ന് കെ. പി .സി. സി പ്രസിഡന്റ് കെ. സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും.

എം .കെ രാഘവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും.

അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, കെ.പി.സി.സി. അംഗം അഡ്വ.വി.പി അബ്ദുള്‍ റഷീദ്, തളിപ്പറമ്പ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന എന്നിവര്‍ പ്രസംഗിക്കും.

പ്രതിനിധി സമ്മേളനം കെ. എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആര്‍.കുറുപ്പും സംഘടന ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധനും ഉദ്ഘാടനം ചെയ്യും.

‘ശമ്പളം പെന്‍ഷന്‍ അവകാശമോ ഔദാര്യമോ ‘ സെമിനാര്‍ വിഷയാവതരണം സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കള്‍ നിര്‍വ്വഹിക്കും.

വൈകുന്നേരം 4 ന് സമാപന സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും.4.30 ന് പുതിയ കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.