40 മാസത്തെ ക്ഷാമാശ്വാസ കുടിശിക നല്‍കണം: കെ.എസ്.എസ്.പി.എ ബ്ലോക്ക് സമ്മേളനം
തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ കവര്‍ന്നെടുത്ത 2ശതമാനം ഡി എയുടെ 39 മാസത്തെയും 3 ശതമാനം ഡി.എയുടെ 40 മാസത്തെയും കുടിശിക അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് 40-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
കുടിശികയായ 6 ഗഡുവായ 19 ശതമാനം ഡി.എ, കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിലെ പിടിച്ചു വെച്ച ഒരു ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും രണ്ട് ഗഡു ക്ഷാമാശ്വാസ കുടിശികയും ഉടന്‍ വിതരണം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.
കപ്പാലം വ്യാപാരഭവനില്‍ സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഡോ.കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി പ്രേമരാജന്‍,സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍, കമ്മിറ്റിയംഗങ്ങളായ പി.സുഖദേവന്‍, പി.അബൂബക്കര്‍, ജില്ലാ പ്രസിഡന്റ് കെ.മോഹനന്‍, ഡി.സി.സി സെക്രട്ടറി അഡ്വ.ഇ.ആര്‍ വിനോദ് ,തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍ പൂമംഗലം, ഡോ.പി.സതീശന്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പലേരി പത്മനാഭനും സംഘടന ചര്‍ച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി-എ വനിതാ ഫോറത്തിന്റെ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.
ഭാരവാഹികള്‍: പി.ടി.പി മുസ്തഫ (പ്രസിഡന്റ്) സി.ശ്രീധരന്‍, മേരിക്കുട്ടി ജോണ്‍, ഡോ.പി.സതീശന്‍, കെ.ബാലകഷ്ണന്‍ (വൈസ്.പ്രസിഡന്റ്) കെ.വി
പ്രേമരാജന്‍ (സെക്രട്ടറി) എം.ചന്ദ്രന്‍ മാസ്റ്റര്‍, ഡി.മാത്തുകുട്ടി, കെ.എസ് ശെല്‍വരാജ്, കെ സുരേഷ്‌കുമാര്‍ (ജോ. സെക്രട്ടറി) എം.വി നാരായണന്‍ (ട്രഷറര്‍)
വനിതാ ഫോറം: ഒ.വി ശോഭന (പ്രസിഡന്റ്) എം.കെ കാഞ്ചനകുമാരി (സെക്രട്ടറി)