കുട്ടികള്‍ക്ക് പഠിക്കാന്‍ മടിയോ?-പടവില്‍ സമ്പത്തിനെ വിളിക്കൂ-Beat your Laziness

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്, മാലോം മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട എറൈസ് കുട്ടികള്‍ക്ക് വേണ്ടി ഏകദിന വ്യക്തിത്വ വികസന സെമിനാര്‍ നടത്തി.

അഡ്വാന്‍സ്ഡ് ലോ ഓഫ് അട്രാക്ഷന്‍ അടിസ്ഥാനമാക്കി ‘മടിയെ എങ്ങിനെ പരാജയപ്പെടുത്താം ‘.എന്ന വിഷയത്തെ കുറിച്ചു പ്രശസ്ത ട്രാന്‍സ്ഫര്‍മേഷന്‍ ട്രെയിനര്‍ തളിപ്പറമ്പ് പടവില്‍ സമ്പത്ത് ശില്‍പ്പശാല നയിച്ചു.

വൈകാരിക പക്വത എങ്ങനെ നേടിയെടുക്കാമെന്നതിന്റെ പ്രായോഗിക വശങ്ങള്‍ കുട്ടികളെ പഠിപ്പിച്ചു.

ശില്‍പ്പശാല ഉദ്ഘാടനം എറൈസ് ഡയറക്ടര്‍ റവ. ഡോ.ജോണ്‍സണ്‍ അന്ത്യാംകുളം നിര്‍വ്വഹിച്ചു.

പ്രസിഡന്റ് ജോണ്‍സണ്‍ ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു. ആന്റണി തുരുത്തിപ്പള്ളി, ജിന്‍സി പോളച്ചിറ, സുജ തെക്കുംചേരിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ ഗ്രൂപ്പ് ചര്‍ച്ചയും സംഘടിപ്പിച്ചു.
Beat your Laziness എന്ന വിഷയത്തില്‍ പടവില്‍ സമ്പത്ത് നടത്തിയ മൂന്ന് മണിക്കൂര്‍ ശില്‍പ്പശാല പുതിയ അനുഭവമായി.

ഓരോരുത്തരേയും പ്രത്യേക പരിശീലനത്തിലൂടെ മടിയില്‍ നിന്ന് മോചിപ്പിച്ചത് കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തി.

പുരോഗതിക്ക് തടസ്സമാകുന്ന നെഗറ്റീവ് ഇമോഷന്‍, ചിന്തകള്‍, വിശ്വാസങ്ങള്‍ ഇവയെ പിഴുതെറിയാന്‍ സഹായിക്കുന്ന ഒരു ദിവസത്തെ മുഴുനീള വര്‍ക്ഷോപ്പ് വെല്‍ത്ത് മാസ്റ്ററിയും, ട്യൂണ്‍ യുവര്‍ മൈന്റും പങ്കെടുത്തവരുടെ ഫലപ്രാപ്തി കൊണ്ട് ശ്രദ്ധേയമാകുകയാണ്.

ഒരു മുഴുവന്‍ ദിവസ ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി നല്‍കുന്ന ഒരു മാസത്തെ ഓണ്‍ലൈന്‍ ഫോളോ അപ്പ് ആണ് ഇത്രയും വേഗത്തില്‍ റിസല്‍ട്ട് നല്‍കാന്‍ സഹായിക്കുന്നതെന്ന് പടവില്‍ സമ്പത്ത് പറഞ്ഞു. ഫോണ്‍- 7994995789