കാക്കിക്കുള്ളിലെ ചരിത്രകാരന്‍ കെ.വി.ബാബു ഇനി ഡിവൈ.എസ്.പി-നിയമനം ക്രൈംബ്രാഞ്ചില്‍

പരിയാരം: കാക്കിക്കുള്ളിലെ ചരിത്രകാരന്‍ കെ.വി.ബാബു ഇനി ഡിവൈ.എസ്.പി.

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഐ.പിയായിരുന്ന ഇദ്ദേഹത്തെ ജില്ലാ ക്രൈംബ്രാഞ്ച് (സിറ്റി) ഡിവൈ.എസ്.പിയായി പ്രമോട്ട് ചെയ്താണ് നിയമിച്ചത്.

കഴിഞ്ഞ രണ്ടരവര്‍ഷമായി പരിയാരത്ത് സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ശീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ.വി.ബാബു അധ്യാപകനായിരിക്കെയാണ് എസ്.ഐയായി പോലീസില്‍ സര്‍വീസില്‍ ചേര്‍ന്നത്.

കൂത്തുപറമ്പ്, ബാലുശേരി, വളപട്ടണം എന്നിവിടങ്ങളില്‍ സി.ഐയായിരുന്നു. വിജിലന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈതല്‍മല ചരിത്രപശ്ചാത്തലവും ടൂറിസം സാധ്യതകളും, കോലത്തുനാട് നാള്‍വഴി ചരിത്രം, മലബാര്‍ പോലീസ് രേഖകള്‍, മലബാര്‍ ചരിത്രം മിത്തും മിഥ്യയും സത്യവും, വടക്കേമലബാറിലെ തീയര്‍പൈതൃകവും പ്രതാപവും എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ചരിത്രരചനയോടൊപ്പം നിരവധി പ്രമാദമായ കേസുകളില്‍ പ്രതികളെ പിടികൂടി കുറ്റാന്വേഷണ രംഗത്തും ഇദ്ദേഹം ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്നുതന്നെ പരിയാരത്തെ ചുമതല ഒഴിഞ്ഞ കെ.വി.ബാബു തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി ചുമതലയേല്‍ക്കും.