ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ് സീലാന്‍ഡ് കോംപ്ലക്‌സിലെ അക്ഷയ കേന്ദ്രയില്‍ നടന്ന ക്യാമ്പ് തളിപ്പറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സജിത്ത് ചിറയില്‍ ഉല്‍ഘാടനം ചെയ്തു.

സഹഭാരവാഹികളായ കെ.അയ്യൂബ് കെ.മുസ്തഫ, കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ശിഹാബ്, സിന്ധുജയന്‍ (അക്ഷയ കേന്ദ്ര) എന്നിവര്‍ സംസാരിച്ചു.

ലേബര്‍ രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ എടുക്കുകയും/ പുതുക്കുകയും ചെയ്യണമെന്നും അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധനകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ പിഴയാണ് ഈടാക്കുക എന്നത് എല്ലാവരും ശ്രദ്ധിക്കണമെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

തളിപ്പറമ്പ് മെച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും സെക്രട്ടറി കെ.കെ.നാസര്‍ നന്ദിയും പറഞ്ഞു.