കെ.ടി.ജയകൃഷ്ണന്‍-സി.എം.വിനോദ്കുമാര്‍ ബലിദാനദിനാചരണം
പിലാത്തറ: ദീന്‍ ദയാല്‍ജി സാംസ്‌കാരികവേദി കെ.ടി.ജയകൃഷ്ണന്‍, സി.എം.വിനോദ് കുമാര്‍ ബലിദാന ദിനാചരണം നടത്തി.
പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
ബി.ജെ.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മധു മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു.
കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, പ്രശാന്തന്‍ ചുള്ളേരി, വി.വി.ഉണ്ണികൃഷ്ണന്‍, ബി.പി.രാജു, പി.വി.രഖില്‍, കെ.വി.പ്രകാശന്‍, ജി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.