നിയമംലംഘിച്ച് സ്വകാര്യ പ്രാക്ടീസ് തകൃതി-വിജിലന്‍സ് ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിയമം ലംഘിച്ച് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് തകൃതിയായി നടക്കുന്നതായി പരാതി.
അടുത്തിടെ നൂറിലേറെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇവര്‍ക്ക് വലിയതോതില്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനനുസൃതമായി ഇവരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
മെഡിക്കല്‍ കോളേജിന് പരിസരത്ത് സ്വന്തം ക്ലിനിക്കുകളിലും സ്വകാര്യ ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നത് കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ക്കും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പോകുന്നതായാണ് വിവരം.
ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തിപ്പെട്ടുവരുന്നുണ്ട്.