എയ്ഡ്‌സ് ദിനാചരണം നടത്തി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗo ആര്‍.പി.ഇ.ഐ.ഡി സെല്‍, എന്‍.ടി.ഇ.പി, ഐ.സി.ടി.സി, എസ്.ടി.ഐ ക്ലിനിക്ക് എന്നിവര്‍ സംയുക്തമായി എയ്ഡ്‌സ് ദിനാചരണവും ദീപം തെളിക്കലും സംഘടിപ്പിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി.പ്രേമലത എയ്ഡ്‌സ്ദിന സന്ദേശം നല്‍കി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ. സുദീപ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമൂഹങ്ങള്‍ നയിക്കട്ടെ എന്ന ഈ വര്‍ഷത്തെ സന്ദേശത്തെ സംബന്ധിച്ച് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.എ.കെ ജയശ്രീ സംസാരിച്ചു.
ഡാറ്റാ അവലോകനവും പിയര്‍ എഡ്യൂക്കേറ്ററും സംബന്ധിച്ച് പാര ലീഗല്‍ വോളന്റിയര്‍ സന്ധ്യ കണ്ണൂര്‍ പ്രഭാഷണം നടത്തി.
പീഡ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ:എസ്.എസ്.അനിത പ്രസംഗിച്ചു.