യുവതി ആസിഡ് കഴിച്ച് മരിച്ചു.

പരിയാരം: യുവതി ആസിഡ് കഴിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പോലീസ് പരിധിയിലെ കോളങ്കട കാരക്കുന്നിലെ
പപ്പിനാട്ട് വീട്ടില്‍ ഗീത(33) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആസിഡ് കഴിച്ച നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗീത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ഭര്‍ത്താവ്: അപ്പു. മക്കള്‍: അഭിജിത്ത്, അജിത്ത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.