കടുമേനിയിലെ യുവതി പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു-

ചിറ്റാരിക്കാല്‍: ഭര്‍തൃമതി കുട്ടിയെ വീട്ടിലുപേക്ഷിച്ച് നാടുവിട്ടു.

പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ചിറ്റാരിക്കാല്‍ കടുമേനിയിലെ 32 കാരിയാണ് പിഞ്ചുകുഞ്ഞിനെ സ്വന്തം വീട്ടില്‍ ഉപേക്ഷിച്ചത്.

ഇന്നലെ രാവിലെയാണ് യുവതി കടുമേനിയിലെ വീട്ടില്‍ നിന്നും സ്ഥലം വിട്ടത്.

പയ്യന്നൂര്‍ ഏഴിലോട്ടെ ഭര്‍തൃഗൃഹത്തിലും യുവതി എത്താത്തതിനെ തുടര്‍ന്ന് പിതാവ് ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി.

കേസെടുത്ത പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.