യുവതിയെ കാണാനില്ലെന്ന് പരാതി-പോലീസ് കേസെടുത്തു. 

പരിയാരം: യുവതിയെ കാണാനില്ലെന്ന് പരാതി, പോലീസ് കേസെടുത്തു.

ഏഴിലോട് അറത്തിപ്പറമ്പിലെ സാന്ദ്ര(21)നെയാണ് കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്.

കക്കറയിലെ മുസ്തഫ(30) എന്നയാല്‍ക്കൊപ്പം പോയതായാണ് സൂചന.

കഴിഞ്ഞ മെയ്-24 ന് സാന്ദ്ര മുസ്തഫയോടൊപ്പം പോയിരുന്നു.

അന്ന് പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് കോടതി മുഖേന അമ്മയോടൊപ്പം തിരിച്ചുപോയിരുന്നു.

വീണ്ടും കഴിഞ്ഞ ദിവസം മുതല്‍ സാന്ദ്രയെ കാണാതാവുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.