തളിപ്പറമ്പ് താലൂക്കിലെ ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണം-കേരള കര്‍ഷകസംഘം താലൂക്ക് ഓഫീസ് ധര്‍ണ നടത്തി-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി അംഗം പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി.ഗോപിനാഥ്, ഏരിയാ സെക്രട്ടറി കെ.സന്തോഷ്, എം.വേലായുധന്‍, പി.വി.രാമചന്ദ്രന്‍, എം.വി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

നേതാക്കളായ കെ.കൃഷ്ണന്‍, പി.രവീന്ദ്രന്‍, ഐ.വി.നാരായണന്‍, എന്‍.എം.രാജു എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടുവം, കുറുമാത്തൂര്‍, മോറാഴ, അവുങ്ങുംപൊയില്‍ എന്നിവിടങ്ങളിലെ വര്‍ഷങ്ങളായി നിലനിലനില്‍ക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം ദീര്‍ഘനാളായി സമരരംഗത്താണ്.