പയ്യന്നൂര്‍ ലസാരോ അക്കാദമി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആഘോഷിച്ചു

പയ്യന്നൂര്‍: ലസാരോ അക്കാദമിയില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു.

പ്രിന്‍സിപ്പാള്‍ പി.രവിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

അധ്യാപിക കരിഷ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അധ്യാപികമാരായ റുക്സാന, അങ്കിത, അക്കാദമി ലീഡര്‍ തുഫൈല്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ പി.നയന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.അഞ്ജലി നന്ദിയും പറഞ്ഞു.