ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ.സി.ലേഖയ്ക്ക് ആദരം

പിലാത്തറ: റോട്ടറി ക്ലബ്ബും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും ചേര്‍ന്ന് ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു.

റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ ഉദ്ഘാടനവും ആദരസമര്‍പ്പണവും നടത്തി.

റോട്ടറി മുന്‍ പ്രസിഡന്റ് കെ.സി സതീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസി. ഗവര്‍ണര്‍ പി.വി.സുരേന്ദ്രനാഥ് പ്രതിഭാപരിചയം നടത്തി.

അസി. ഗവര്‍ണര്‍ ഹരീഷ് കക്കീല്‍, പ്രിന്‍സിപ്പാള്‍ കെ.സന്തോഷ് കുമാര്‍, പ്രധാനധ്യാപിക സി.പി. ബീന, എസ്.പി.സി ഗാര്‍ഡിയന്‍ പ്രസിഡന്റ് മനോജ് കൈപ്രത്ത്,

എസ്.പി സി. സി.പി.ഒ ലതീഷ് പുതിയടത്ത് എന്നിവര്‍ സംസാരിച്ചു. റോട്ടറി സിക്രട്ടറി കെ.പി മുരളീധരന്‍ നന്ദി രേഖപ്പെടുത്തി.