പരിയാരം പ്രസ്‌ക്ലബ്ബ്—-തദ്ദേശീയം ഡയരക്ടറി പ്രകാശനം-ഡിസംബര്‍ നാലിന്-

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-2020-25 ഡയരക്ടറി ഡിസംബര്‍ നാലിന് പ്രകാശനം ചെയ്യും.

വൈകുന്നേരം നാലിന് പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കല്യാശേരി എം.എല്‍.എ എം.വിജിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, തളിപ്പറമ്പ്, ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകള്‍, തളിപ്പറമ്പ്-പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, ചെറുതാഴം, ഏഴോം, എരമം-കുറ്റൂര്‍, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, പരിയാരം, കുറുമാത്തൂര്‍, മാടായി പഞ്ചായത്തുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഫോണ്‍നമ്പറുകളും മറ്റ് നിരവധി പൊതുവിവരങ്ങളും ഉള്‍പ്പെടുന്നതാണ് ഡയരക്ടറി.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ആദ്യമായിട്ടാണ് ഇത്തരമൊരു ഡയരക്ടറി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രസ്‌ക്ലബ്ബ് ഭാരവാഹികളായ ടി.വി.പത്മനാഭന്‍ മാസ്റ്റര്‍, ജയരാജ് മാതമംഗലം, അനില്‍പുതിയവീട്ടില്‍, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, വേണുഗോപാലന്‍ അടിയടം, പ്രണവ് പെരുവാമ്പ എന്നിവര്‍ അറിയിച്ചു.