എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ സെക്രട്ടെറിയെ മുസ്ലിംലീഗുകാര്‍ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ സെക്രട്ടെറി ഷെഫീക് കുപ്പത്തിനെ(28)മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.

കപ്പാലത്ത് വെച്ച് ഇന്നലെ രാത്രി 8.15 നാണ് സംഭവം.

അണ്ണച്ചി നിസാര്‍, ബണ്ടേന്‍ ഹംസ, ഉണ്ട ഷാഫി തുടങ്ങിയ ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള എട്ടോളം വരുന്ന സംഘമാണ് അക്രമിച്ചതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ജൂണ്‍ 21 എസ്ഡിപിഐ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ച് തിരിച്ചു വരുമ്പോഴായിരുന്നു ആക്രമം.

പരിക്കേറ്റ ഷഫീഖിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം കലാപമുണ്ടാകാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ്.പി.മുഹമ്മദലി ആരോപിച്ചു.

പരിക്കേറ്റ ഷഫീഖിനെ മണ്ഡലം ഓര്‍ഗനൈസിംഗ്് സെക്രട്ടറി സി.ഇര്‍ഷാദ് തളിപ്പറമ്പ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഇല്യാസ് എന്നിവര്‍ സന്ദര്‍ശിച്ചു.