ആദ്യം കുഴിദര്‍ശനം-പിന്നെ ദേവദര്‍ശനം-രാജരാജേശ്വരക്ഷേത്രവഴിയില്‍ അനാസ്ഥയുടെ പടുകുഴി.

 

തളിപ്പറമ്പ്: രാജരാജേശ്വരനെ ദര്‍ശിക്കാന്‍ ആദ്യം കുഴിയിലിറങ്ങണം.

പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള റോഡിലേക്കുള്ള പ്രവേശനകവാടത്തില്‍ തന്നെ ഭക്തരെ സ്വാഗതം ചെയ്യുന്നത് വലിയ കുഴികളാണ്.

ഇപ്പോള്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചതോടെ നൂറുകണക്കിന് ചെറുതുംവലുതുമായ വാഹനങ്ങളാണ് ഭക്തരുമായി ക്ഷേത്രത്തിലേക്ക് വരുന്നത്.

ഈ കുഴികാരണം സംസ്ഥാനപാത-36 ല്‍ വാഹനങ്ങള്‍ നിരന്തരമായി കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

തീര്‍ത്ഥാടകടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ റോഡില്‍ അടുത്തകാലത്തൊന്നും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.

ഇരുചക്രവാഹനയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്.

മഴവെള്ളം കെട്ടിക്കിടന്നാല്‍ കുഴിയുടെ ആളമറിയാതെ എത്തുന്ന യാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെത്തുന്ന ഒരു ക്ഷേത്രത്തിലേക്കുള്ള റോഡെങ്കിലും കുണ്ടും കുഴിയുമില്ലാതെ സംരക്ഷിക്കാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.