ക്വാര്‍ട്ടേഴ്‌സില്‍ റെയിഡ്- മാഹിമദ്യം പിടിച്ചെടുത്തു, കവ്വായി സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച മാഹിമദ്യം പിടികൂടി, പയ്യന്നൂര്‍ കവ്വായി സ്വദേശി അറസ്റ്റില്‍.

ചപ്പാരപ്പടവ് പറക്കോട് മുഹമ്മദ്കുഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കടവത്ത് പുരയില്‍ മുഹമ്മദ് സയ്യിദ്(44)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഇയാളുടെ മുറിയില്‍ സൂക്ഷിച്ച ഗോവാസ് സ്‌പെഷ്യല്‍ നമ്പര്‍ വണ്‍ ഡോക്ടേഴ്‌സ് ബ്രാണ്ടി, മെജസ്റ്റിക്ക് ബ്രാണ്ടി എന്നിവയുടെ 500 മില്ലി ലിറ്ററിന്റെ ആറ് ബോട്ടിലുകള്‍ പിടിച്ചെടുത്തു.

ഇന്ന് പുലര്‍ച്ചെ 12.55 ന് നടന്ന റെയിഡിലാണ് മദ്യം പിടിച്ചെടുത്തത്.