സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളന ലോഗൊ പ്രകാശനം ചെയ്തു.
കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 3, 4, 5 തിയതികളില്‍ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗത സംഘം ഫൈനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വഹിച്ചു.
ചടങ്ങില്‍ സമ്മേളന സ്വാഗത സംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.ഗോപി അധ്യക്ഷത വഹിച്ചു. ലോഗൊ രൂപകല്‍പന ചെയ്ത ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വിജയന്‍ ചിടങ്ങിലിന് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.
ജനറല്‍ കണ്‍വീനര്‍ വിനോദ് ചന്ദ്രന്‍, ട്രഷറര്‍ സി.കെ.എ. ജബ്ബാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജ്കുമാര്‍ ചാല എന്നിവര്‍ സംസാരിച്ചു.
