25 വര്‍ഷവും 10 വര്‍ഷവും ഒളിവിലായ രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍-

 

തളിപ്പറമ്പ്: രണ്ട് പിടികിട്ടാപ്പുള്ളികളെ തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

25 വര്‍ഷം മുമ്പ് വിവാഹിതയായ തിരവട്ടൂരിലെമഠത്തില്‍ വീട്ടില്‍ ഫാത്തിമയുടെ പരാതിയില്‍ ഭര്‍ത്താവായിരുന്ന കൊല്ലം നിലമ്മല്‍ വിളനെല്ലൂരിലെ പറവിള വീട്ടില്‍ ഹുസൈന്‍(63)നെ കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്തു.

കേവലം 15 ദിവസം മാത്രം നീണ്ടുനിന്ന വാവാഹ ബന്ധത്തിനിടയില്‍ വിവാഹത്തിന് 30,000 രൂപയും വിദേശത്തേക്ക് പോകാനെന്നുപറഞ്ഞ് 18,000 രൂപയും വാങ്ങി മുങ്ങിയതായാണ് പരാതി.

2007 ലാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

പന്നിയൂരിലെ ചപ്പന്റകത്ത് പുതിയപുരയില്‍ സെമീനയുടെ പരാതിയില്‍ ഭര്‍ത്താവായിരുന്ന തൃശൂര്‍ ചാവക്കാട് അഞ്ചണി കടപ്പുറത്തെ മുസലിയാര്‍വീട്ടില്‍ ഇസ്മായില്‍(57)നെയും അറസ്റ്റ് ചെയ്തു.

2012 ലാണ് സ്ത്രീധനത്തിനായി ഗാര്‍ഹികപീഡന പരാതിയില്‍ ഇസ്മായിലിനെതിരെ കേസെടുത്തത്.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഇന്ന് രാവിലെയാണ് പിടികൂടിയത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ സ്‌ക്വാഡില്‍ പെട്ട എസ്.ഐ.ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജബ്ബാര്‍, സി.പി.ഒ ഷമീം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.