240 രൂപ ചേട്ടന്‍ ചായകുടിച്ചോ–പരിയാരത്തും ലോട്ടറി നമ്പര്‍ തിരുത്തി വയോധികനെ വഞ്ചിച്ചു-
പരിയാരം:പരിയാരത്തും നമ്പര്‍ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി. ജി. മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ച് ആറാം തീയതി രണ്ടുപേര്‍ മോഹനനെ സമീപിച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ 660 370 നമ്പറിലുള്ള 8 ടിക്കറ്റ് നല്‍കുകയും, സമ്മാനം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
മോഹനന്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഒരു ടിക്കറ്റിന് 1000 വീതം സമ്മാനാര്‍ഹമാണെന്ന് മനസ്സിലായി.
എണ്ണായിരം രൂപയില്‍ ഇവര്‍ 760 രൂപക്ക് വീണ്ടും ടിക്കറ്റെടുക്കുകയും, 240 രൂപ ചായ കുടിച്ചോ എന്ന് പറഞ്ഞ് മോഹനന് നല്‍കി, ഏഴായിരം തന്നാല്‍ മതിയെന്നും പറഞ്ഞു.
മോഹനന്‍ ഏഴായിരം രൂപയും നല്‍കി. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്ന പഴയങ്ങാടിയിലെ ശ്രേയസ് ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റ് നല്‍കിയപ്പോഴാണ് നമ്പറില്‍ പിശക് ഉള്ളതായി ഏജന്‍സി ക്കാര്‍ കണ്ടെത്തിയത്.
വീണ്ടും സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ അവസാനത്തെ അക്കം 6 ആയിരുന്നുവെന്നും പൂജ്യമാക്കി തിരുത്തിയതാണെന്നും മനസ്സിലായി.
അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മോഹനന്‍ തിരിച്ചറിഞ്ഞത്.
അനാരോഗ്യം മൂലം ലോട്ടറി മാത്രം ഉപജീവനം ആയി കഴിയുന്ന മോഹനന്‍ ഉള്ള കാശും നഷ്ടപ്പെട്ടതോടെ വീണ്ടും ദുരിതത്തിലായി.
ഏജന്‍സിക്കാരില്‍ നിന്ന് ഇപ്പോള്‍കടമായാണ് ടിക്കറ്റ് വാങ്ങി വില്‍ക്കുന്നത്.പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.