ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം.
തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി.
പൊതുസമ്മേളനം നടക്കുന്ന കാക്കാത്തോട് ബസ്റ്റാന്റില്‍ സ്വാഗതസംഘം ചെയര്‍മാനും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയുമായ കെ.സന്തോഷ് പതാകയുയര്‍ത്തി.
പ്രതിനിധി സമ്മേളനം ഇന്ന്(ഒക്ടോബര്‍-25) രാവിലെ പത്ത് മണിക്ക് ഏഴാംമൈലിലെ കെ.ശാരദാമ്മ നഗറില്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ ഉദ്ഘാടനം ചെയ്യും.
പതിനെട്ട് ഏരിയകളില്‍ നിന്ന് ഏഴ് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും അറുപത്തിരണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 412 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇരുപത്തിയാറിന് ബുധനാഴ്ച കാക്കാത്തോട് ബസ്സ്റ്റാന്റിലെ വി.വി.സരോജിനി നഗറില്‍ പൊതുസമ്മേളനം നടക്കും.
തൃച്ഛംബരം, ചിറവക്ക്, മന്ന എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പതിനായിരം മഹിളകള്‍ പങ്കെടുത്തുകൊണ്ടുള്ള പ്രകടനം പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബക്കളത്തെ കെ.ജാനകി ടീച്ചര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം കരിവെള്ളൂരിലെ വി.വി സരോജിനി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവന്നു.