തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ആദായനികുതിയേക്കാള്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം ജി.എസ്.ടിയാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ സി.എം.എ.സി.എസ് ഷബീര്‍അലി.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍സംവിധാനങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് വ്യാപാരികളുടെ ഓരോ ഇടപാടുകളും നിരീക്ഷിക്കുന്നതെന്നും ശരിയായരീതിയിലുള്ള കണക്കുകള്‍ സൂക്ഷിക്കാത്തപക്ഷം വ്യാപാരികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകളും സാമ്പത്തിക അരക്ഷിതാവസ്ഥയും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ രീതിയില്‍ കണക്കുകള്‍ കൈകാര്യം ചെയ്യാനാവാതെ ഇനി വ്യാപാരം നടത്തിക്കൊണ്ടുപോകുക ഇനി ബുദ്ധമുട്ടുള്ള കാര്യമായിരിക്കും.
ടാക്‌സ് കണ്‍സള്‍ട്ടന്റിനെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ച് മാറിനില്‍ക്കുന്നത് ദേഷം ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജി.എസ്.ടി ഉള്‍പ്പെടെ വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളിലെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്‍പ്പശാല ഡോ.പി.കെ.രഞ്ജീവ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു.
ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടവുമായ സി.എം.എ സി.എസ് ഷബീര്‍അലിയുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണക്ലാസ് നടന്നത്.
വ്യാപാരികള്‍ക്കുള്ള സംശയങ്ങളും പുതിയ നിയമങ്ങളെകുറിച്ചും അറിവുകള്‍ നല്‍കിയ ശില്‍പ്പശാലയില്‍ ചര്‍ച്ചകളും നടന്നു.
ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ടി.ജയരാജ് നന്ദിയും പറഞ്ഞു.
അന്‍പതിലേറെ വ്യാപാരികള്‍ സത്യസായി ഹോമിയോ ക്ലിനിക്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.